Sunday, June 30, 2024 3:56 pm

ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

For full experience, Download our mobile application:
Get it on Google Play

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഈ സമയത്ത് പാൻ കാർഡുമായി ബദ്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം. പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാത്തവർക്ക് റിട്ടേൺ ഫയൽ ചെയ്യുന്നത് ബുദ്ധിമുട്ടാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ പ്രത്യേകിച്ചും. കൂടാതെ രണ്ട് പാൻ കാർഡുകൾ കൈവശം ഉള്ളവർക്ക് പിഴ ലഭിക്കുകയും ചെയ്യും. കാരണം ആദായനികുതി വകുപ്പിന്റെ നിയമപ്രകാരം ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻകാർഡുകൾ കൈവശം വയ്ക്കാൻ പാടില്ല. ആദായനികുതി വകുപ്പ് വ്യക്തികൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ അല്ലെങ്കിൽ പെർമനന്റ് അക്കൗണ്ട് നമ്പർ. പാൻ കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ജനനത്തീയതി, പാൻ നമ്പർ തുടങ്ങി നിരവധി വിവരങ്ങൾ പാൻ കാർഡിൽ അടങ്ങിയിരിക്കുന്നു. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ നമ്പർ റഫറൻസ് നമ്പറായി ഉപയോഗിക്കുന്നു.

ഓരോ വ്യക്തിക്കും അവരുടേതായ ഒരു പാൻ കാർഡ് മാത്രമേ ആദായനികുതി വകുപ്പ് അനുവദിക്കുകയുള്ളു. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, ആദായ നികുതി നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നതിനാൽ പിഴയും നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിഴ എന്തായിരിക്കും? ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ 1961 ലെ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം ഐടി വകുപ്പിന് അവർക്കെതിരെ നടപടികൾ ആരംഭിക്കാവുന്നതാണ്. ഈ നിയമപ്രകാരം വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താവുന്നതാണ്. പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ആധാർകാർഡുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നത്. ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് 2023 ജൂൺ 30-നകം ചെയ്‌തിട്ടില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി

0
ദില്ലി: കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ...

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

0
തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ...

ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ നീക്കിയ സംഭവം ; അടിയന്തരമായി നടപടി സ്വീകരിക്കാൻ ഗതാഗത...

0
എറണാകുളം: ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ കടയുടമ നീക്കം ചെയ്ത സംഭവത്തിൽ...

മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകൾ’ പരാമർശിച്ച് മോദി

0
ഡല്‍ഹി: മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ...