തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവ് എസ്. കുമാര്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വഴുതക്കാടുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മകനായ അദ്ദേഹം എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്പിനിയുടെ ഉടമസ്ഥനായിരുന്നു.
25ഓളം സിനിമകളാണ് ശാസ്താ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. കുമാര്‍ നിര്‍മിച്ചത്. വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, ഭക്തഹനുമാന്‍, അമ്മേ ഭഗവതി, ശ്രീ അയ്യപ്പന്‍ എന്നിവ അദ്ദേഹത്തിന്റെ സിനിമകളാണ്. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരമ്പര നിര്‍മാണരംഗത്തും സജീവമായിരുന്നു. ഒരുപതിറ്റാണ്ടുമുമ്പുവരെ വിതരണരംഗത്തും പ്രവര്‍ത്തിച്ചു.