Friday, June 28, 2024 2:02 pm

താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം.

അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് ആരോപണം. പരിമിതമായ സ്ഥലം മാത്രമുള്ള അത്യാഹിത വിഭാഗത്തിലെ സിനിമാ ചിത്രീകരണം രോ​ഗികളെ ഉൾപ്പെടെ വലച്ചു. ​ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയവർക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ല. ചിത്രീകരണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താഴെക്കാട്ട് ദേവീക്ഷേത്രട്രസ്റ്റ് എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

0
ചാരുംമൂട് : നൂറനാട് മറ്റപ്പള്ളി താഴെക്കാട്ട് ദേവീക്ഷേത്രട്രസ്റ്റും ഉപദേശകസമിതിയും ചേർന്ന് എസ്.എസ്.എൽ.സി.,...

മഴക്കെടുതി തുടരുന്നു ; കണ്ണൂരിൽ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

0
കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. കണ്ണൂർ ചാലയിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ്...

ഐഎസ്ആർഒ ഗൂഢാലോചന കേസ് ; പ്രതികൾക്ക് നോട്ടീസ് അയച്ച് കോടതി ; നേരിട്ട് ഹാജരാകണം

0
തിരുവനന്തപുരം: ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ പെടുത്തിയ ഐഎസ്ആർഒ ഗൂഢാലോചന കേസിൽ...

മന്ത്രി വീണ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓട നിര്‍മ്മാണം വീണ്ടും തടഞ്ഞ് കോൺഗ്രസ്

0
പത്തനംതിട്ട: കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ വിവാദ...