പത്തനംതിട്ട : പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ബസുടമ ഗിരീഷ്. ബസ് ഉടൻ പുറത്തിറിക്കുമെന്നും ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് ബോര്‍ഡ് വെച്ച് സര്‍വീസ് നടത്തുമെന്നും ബസുടമ പ്രഖ്യാപിച്ചു. അവര്‍ക്ക് എന്ത് വേണേലും ചെയ്യാലോ, അവര് ചെയ്യുന്ന നടപടി അവര് ചെയ്യട്ടെ. സൂര്യൻ അസ്തമിച്ചാലും ആ കക്ഷി 12 മണിക്കൂര്‍ കഴിഞ്ഞ മറു വശത്ത് വരുന്നുണ്ട്. അത്രയും കണക്കിലാക്കിയാൽ മതി. നിരന്തരം നിയമം ലംഘിക്കുന്നുവെന്ന് പറയുന്ന എംവിഡിക്കാരിൽ 90 ശതമാവുമ കൈക്കൂലിക്കാരാണെന്ന് പറയുന്നുണ്ടല്ലോ. വിജിലൻസുകാര് എത്ര പിടിച്ചിട്ടും ഒന്നും നടക്കുന്നില്ലാലോ. ഞാൻ നിയമലംഘകരാണെന്ന് അവരല്ലേ പറയുന്നുള്ളൂ. അവരുടെ ക്രെഡിബിലിറ്റി അത്രയേ ഉള്ളൂ. പെമിറ്റ് റദ്ദ് ചെയ്യുന്ന നടപടിയിലേക്കൊന്നും അവര്‍ക്ക് പോകാനാകില്ല. അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിയമങ്ങളുണ്ട്. അതല്ലാതെ പറ്റില്ല.
ഞാൻ ചുമ്മാതിരിക്കില്ല. അരുൺ എസ് എന്ന ഉദ്യോഗസ്ഥനെ രണ്ട് ദിവസം കഴിഞ്ഞ് കാണുന്നുണ്ട്. കായികമായല്ല. നിയമപരമായി എന്താണെന്ന് കാണിച്ച് കൊടുക്കും. ഫൈനൽ കളി വരുന്നത് പുറകെയാണ്. ഒരു കടുകുമണിക്ക് പിന്മാറില്ല. മൂന്ന് നാല് മാസമായല്ലോ കളി തുടങ്ങിയിട്ട്. പെര്‍മിറ്റ് എടുത്തത് മുതൽ തടസം തുടങ്ങിയതാണല്ലോ. എന്നിട്ടും ഇതുവരെ ഓടിയില്ലേ. എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഒക്കെ ഇനിയും ചെയ്യും. നിങ്ങൾ നോക്കിക്കോളൂ. ഉടൻ ഞാൻ ബസ് പുറത്തിറക്കും. ഇറക്കുക മാത്രമല്ല. ഇത് ഓടാൻ വിട്ടിട്ട് പത്ത് ദിവസത്തിനകം ഞാൻ ചെങ്ങന്നൂര്‍- പമ്പ സര്‍വീസ് നടത്തുകയും ചെയ്യും. ബോഡ് വെച്ച് തന്നെ സര്‍വീസ് നടത്തും- ഗിരീഷ് പറഞ്ഞു.