കൊച്ചി: കൊച്ചിയിൽ നടന്ന ജിഎസ് ടി എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ പഞ്ചനനക്ഷത്ര പരിശീലനത്തെ നിയമസഭയിൽ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആകെ 46 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് മറുപടി പറഞ്ഞ ധനമന്ത്രി ധൂർത്ത് നടന്നില്ലെന്നാണ് പറയുന്നത്. ഈ 46 ലക്ഷത്തിൽ പഞ്ചനക്ഷത്ര താമസത്തിന് വേണ്ടി മാത്രം ചെലവഴിച്ച 38 ലക്ഷത്തെക്കുറിച്ച് മിണ്ടുന്നുമില്ല. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ജിഎസ് ടി എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ ആർഭാട പരിശീലന വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. 46 ലക്ഷം രൂപ പരിശീലനത്തിനായി ആകെ ചെലവഴിച്ചതിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിന് മാത്രമാണ് 38 ലക്ഷം രൂപയും. സർക്കാർ പരിപാടികളും പരിശീലനങ്ങളും സെമിനാറുകളും എല്ലാം സർക്കാർ സ്ഥാപനങ്ങളിൽ തന്നെ നടത്തണമെന്നും പഞ്ചനക്ഷത്ര സൌകര്യം ഉപയോഗിക്കരുതെന്നുമുള്ള സർക്കാർ ഉത്തരവ് മറികടന്നായിരുന്നു പരിശീലനം.
ഇതിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ സർക്കാർ ചെലവിൽ താമസിച്ചവരിൽ വലിയൊരു വിഭാഗം കൊച്ചിയിൽ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ആർഭാട പരിശീലനം വാർത്തയായതോടെ ക്യാമ്പിൽ നിന്ന് ഉദ്യോഗസ്ഥരെ എത്തിച്ച് പാലക്കാട് റെയിഡ് നടത്തി. മുൻകൂട്ടി പരാതി കിട്ടിയിട്ടും നടപടി എടുക്കാതിരുന്ന ജിഎസ് ടി ഉദ്യോഗസ്ഥർ വാർത്തയുടെ ജാള്യതമറക്കാനാണോ റെയിഡ് നടത്തിയത് എന്ന് ജിഎസ് ടി ഉദ്യോഗസ്ഥരുടെ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിലും ചോദ്യം വന്നത്. ആർഭാടമോ ധൂർത്തോ നടന്നില്ലെന്ന് മാത്രമല്ല കൃത്യമായ രീതിയിലായിരുന്നു പരിശീലനമെന്നാണ് ധനമന്ത്രി കെഎൻ ബാലഗാപാലിൻ്റെ മറുപടി.
കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033