തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ഏര്‍പ്പെടുത്താനും ആലോചന. വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കിലാണ് പരിധി ഏര്‍പ്പെടുത്താനുള്ള ആലോചന.
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ഒരു പാദത്തില്‍ ഓവര്‍ ഡ്രാഫ്റ്റിലുടെ കടന്ന് പോകാവുന്ന ദിനങ്ങളും ഇനി കുറവാണ്. ഇത് ക്രമീകരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇടിഎസ്ബി (എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്) മരവിപ്പിച്ച് ജീവനക്കാരുടെ ശമ്പളം കൈമാറുന്നത് ഇതുവരെ തടഞ്ഞത്. എന്നാല്‍ പ്രശ്നം സാങ്കേതികമാണെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നത്.