തിരുവല്ല : മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരെ സാമ്പത്തിക തട്ടിപ്പിന് തിരുവല്ല പോലീസ് കേസെടുത്തു. യുഎസിൽ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോൽ ജീസസ് ഭവനിൽ മാത്യു സി.സെബാസ്റ്റ്യൻ (75) നൽകിയ പരാതിയിയിലാണ് നടപടി. മാത്യുവിന്‍റെ വസ്തുസംബന്ധമായ കേസിന്‍റെ നടപടികൾക്കായി അഭിഭാഷകയുടെയും പിതാവിന്‍റെയും അക്കൗണ്ടുകളിലേക്കു പല തവണയായി 14 ലക്ഷം രൂപയോളം നൽകിയെന്ന് പരാതിയിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പു സമയത്തും വിബിതയും പിതാവും സാമ്പത്തിക സഹായം തേടി. എന്നാൽ കേസിൽ നടപടി ഒന്നും ഉണ്ടാകാത്തതിനാൽ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് പരാതിയിലുണ്ട്.
അതേസമയം മാത്യുവിനെതിരെ വിബിതയും പോലീസിൽ പരാതി നൽകി. ഓഫിസിലെത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പണത്തിന്‍റെ ഒരുഭാഗം നിയമോപദേശത്തിനു തനിക്കു ലഭിച്ച പ്രതിഫലമാണെന്നും ബാക്കി തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി പരാതിക്കാരൻ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും വിബിതയുടെ പരാതിയിൽ പറയുന്നു. വിബിത ബാബുവിനും പിതാവിനുമെതിരെ കേസ് റജിസ്റ്റർ ചെയ്തതായി തിരുവല്ല ഇൻസ്പെക്ടർ പി.ബി.വിനോദ് പറഞ്ഞു. വിബിതയുടെ പരാതിയിൽ മാത്യുവിനെതിരെയും കേസെടുത്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു വിബിത. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.