തിരുവനന്തപുരം: സ്കൂളുകളിലെത്തി പരിശോധന നടത്തുന്നതിൽ വിദ്യാഭ്യാസ ഓഫീസർമാർ വീഴ്ച വരുത്തുന്നതായി കണ്ടെത്തൽ. ഭൂരിഭാഗം പേരും ഓഫീസുകളിലേക്ക് രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കുന്നു. ഇൻസ്പെക്ഷൻ ഡയറിയടക്കമുള്ള പ്രധാന ഫയലുകൾ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളിലേക്ക് മടക്കി നൽകുന്നില്ല എന്നും സൂപ്പർ ചെക്ക് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ചട്ടപ്രകാരം എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും തങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും വർഷത്തിൽ ഒരുതവണയെങ്കിലും സന്ദർശനവും സമഗ്രപരിശോധനയും നടത്തണം. ഇതുകൂടാതെ ആകസ്മിക സന്ദർശനവും നിർബന്ധമാണ്. എന്നാൽ ഓഫീസർമാർ സ്കൂളുകളിൽ എത്തുന്നില്ല എന്ന് മാത്രമല്ല രേഖകൾ സ്വന്തം മേശപ്പുറത്തേക്ക് വിളിച്ചു വരുത്തുന്നതാണ് പതിവ് രീതി. ഇൻസ്പെക്ഷൻ ഡയറിയടക്കമുള്ള രേഖകളുമായി പറയുന്ന ദിവസം പ്രധാനധ്യാപകർ ഓഫീസിലേക്ക് എത്തണം. അതിനുശേഷം സമയം കിട്ടിയാൽ ഓഫീസിൽ ഇരുന്ന് തന്നെ വിസിറ്റിംഗ് റിപ്പോർട്ട് തയ്യാറാക്കും. അപ്രതീക്ഷിതമായി സൂപ്പർ ചെക്ക് വിഭാഗം സ്കൂളുകളിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033