ജനീവ : ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി ഫിന്‍ലാന്‍ഡിനെ തിരഞ്ഞെടുത്തു. ഐക്യരാഷ്ട്രസഭയാണ് ഫിന്‍ലാന്‍ഡിനെ ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ട രാജ്യമായി തിരഞ്ഞെടുത്തത് .2018, 2019 വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളിലായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഫിന്‍ലാന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പടെ 153 രാജ്യങ്ങളിലായാണ് സര്‍വേ നടത്തിയത്. വരുമാനം, ആരോഗ്യം, ആയുസ്, സാമൂഹ്യ പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം എന്നിവ അടിസ്ഥാന മൂല്യങ്ങളാക്കിയാണ് സര്‍വേ സംഘടിപ്പിച്ചത്.
ഡെന്മാർക്ക് ,സ്വിറ്റ്സര്‍ലന്‍ഡ് ,ഐലന്‍റ്, നോര്‍വേ, നെതര്‍ലാന്‍ഡ്, ന്യൂസ് ലാന്‍ഡ് എന്നിവയാണ് മുന്‍ നിരയില്‍ നില്‍ക്കുന്ന മറ്റു രാജ്യങ്ങള്‍. കാനഡ 11-ാം സ്ഥാനത്തും, ആസ്ട്രേലിയ 12-ാം സ്ഥാനത്തും യു.കെ 13-ാം സ്ഥാനത്തുമാണുളളത്. ചരിത്രത്തിലെ ഏറ്റവും മോശം റാങ്കായ 18 ലാണ് അമേരിക്കയുളളത്. ഇന്ത്യ 144-ാം സ്ഥാനത്താണുളളത്. നേപ്പാള്‍ 15 , പാകിസ്ഥാന്‍ 29 , ബംഗ്ലാദേശ് 107, ശ്രീലങ്ക 130 എന്നീ സ്ഥാനങ്ങളിലാണുളളത്. അതേസമയം ലോക ആരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ ബാധിച്ചിട്ടില്ലന്നും അധികൃതര്‍ വ്യക്തമാക്കി. ഭാവിയില്‍ മറ്റുരാജ്യങ്ങളും ഈ പട്ടികയില്‍ ഇടം പിടിക്കുമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ പറയുന്നു.