കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഗ്നിബാധ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയും പുകയും ഉയർന്നതോടെ സമീപ വാർഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. സർജിക്കൽ വാർഡിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തില്‍ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് സംഭവം. ആദ്യം ചെറിയ തീ പടരുന്നതാണ് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും കണ്ടത്. ഉടൻ തീ ആളിപ്പടരുകയായിരുന്നു.
ഇതോടെ തീയണയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടൻ ഫയർഫോഴ്‌സിനെ വിളിക്കുകയും ആദ്യ യൂണിറ്റെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും തീ ആളിക്കത്തുകയായിരുന്നു. വീണ്ടും രണ്ട് യൂണിറ്റുകൾ കൂടിയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എട്ട് നിലയുള്ള കെട്ടിടമായതിനാൽ മുകൾ നിലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. ആശുപത്രിയുടെ മൂന്നാം വാർഡിന്‍റെ പിൻഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിർമിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും മെഡിക്കൽ കോളേജില്‍ തീപിടുത്തം ഉണ്ടായിരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.