സോള്‍: ദക്ഷിണ കൊറിയയില്‍ സിയോളിനടുത്ത് ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 22 മരണം. മരിച്ചവരില്‍ ഏറെയും ചൈനക്കാരായ തൊഴിലാളികളാണ്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സോളിന് തെക്ക് ഹ്വാസോങ് നഗരത്തിലെ ഫാക്ടറിയില്‍ രാവിലെ 10:30 ഓടെ ആയിരുന്നു അപകടം. ഫാക്ടറിയുടെ രണ്ടാം നിലയില്‍ തൊഴിലാളികള്‍ ബാറ്ററികള്‍ പരിശോധിച്ച് പായ്ക്ക് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു. അരിസെല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ മരിച്ചവരില്‍ 18 പേര്‍ ചൈനക്കാരും രണ്ട് ദക്ഷിണ കൊറിയക്കാരും ലവോഷ്യയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെട്ടിണ്ടെന്നാണ് അഗ്‌നിശമന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടത്തില്‍ മരിച്ച ഒരാള്‍ ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1