Sunday, May 11, 2025 5:19 am

വെള്ളൂർ പേപ്പർ പ്രൊ‍ഡക്ട്സിലെ തീപിടുത്തം ; തീ നിയന്ത്രണ സംവിധാനമില്ലെന്ന് പരാതി – തുടർപ്രവർത്തനത്തിലും ആശങ്ക

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി ഭരണ പ്രതിപക്ഷ യൂണിയനുകൾ. മതിയായ തീ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് ഫാക്ടറിയുടെ പ്രവർത്തനം തന്നെ നിലച്ചു പോകും വിധമുള്ള തീപിടുത്തത്തിന് വഴിവെച്ചതെന്ന് സ്ഥാപനത്തിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പടുത്തി. ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ പ്രധാന യന്ത്രത്തിനു തന്നെ സാരമായ നാശനഷ്ടം ഉണ്ടായതോടെ കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിന്റെ തുടർ പ്രവർത്തനത്തെ കുറിച്ചും ആശങ്ക ഉയരുകയാണ്. മാതൃക പൊതുമേഖല സ്ഥാപനം എന്ന പ്രചാരണത്തോടെ പേപ്പർ ഉൽപാദനം തുടങ്ങി ഒരു വർഷം പോലും പൂർത്തിയാകും മുമ്പ് കെപിപിഎല്ലിൽ ഉണ്ടായ തീപിടുത്തം സംസ്ഥാന സർക്കാരിനും തലവേദനയായിരിക്കുകയാണ്.

പേപ്പർ പ്രിന്റ് ഉൽപ്പാദിപ്പിക്കുന്ന പ്രധാന യന്ത്രമാണ് ഇന്നലെ കത്തിപ്പോയത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി തുടങ്ങിയ കാലത്ത് ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ യന്ത്രത്തിന്റെ മുക്കാൽ പങ്കും കത്തിപ്പോയി. കത്തിയ യന്ത്രം അറ്റകുറ്റപ്പണി നടത്തി സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയുമോ എന്ന പരിശോധനയിലാണ് കെപിപിഎൽ മാനേജ്മെന്റ്. അത് സാധ്യമായില്ലെങ്കിൽ പുതിയ യന്ത്രം കൊണ്ടു വരാതെ പേപ്പർ ഉൽപാദനം നടക്കില്ല. പുതിയ യന്ത്രത്തിനാവട്ടെ കുറഞ്ഞത് അഞ്ഞൂറ് കോടി രൂപയെങ്കിലും ചെലവ് വരികയും ചെയ്യുമെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

നിരന്തരം പരാതി ഉന്നയിച്ചിട്ടും തീപിടുത്ത പ്രതിരോധത്തിനുള്ള സാമഗ്രികൾ സ്ഥാപിക്കാതിരുന്നതാണ് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് സ്ഥാപനത്തിലെ സിഐടിയു, ഐഎൻടിയുസി യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. ഉദ്ഘാടന സമയത്ത് സർക്കാർ പറഞ്ഞത്ര തൊഴിലാളികളെ നിയമിക്കാതിരുന്നതും അപകടത്തിന്റെ ആഘാതം ഉയർത്തിയെന്നും ആരോപണം ഉണ്ട്. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് മാനേജ്മെന്റ്. തീപിടുത്തത്തെ തുടർന്നുള്ള പ്രശ്നങ്ങൾ വേഗം പരിഹരിക്കുമെന്ന ആത്മവിശ്വാസവും മാനേജ്മെന്റ് പങ്കുവെച്ചു. പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ മുഖമുദ്രയായി ഇടതു സർക്കാർ ഉയർത്തിക്കാട്ടിയ സ്ഥാപനത്തിന്റെ തുടർപ്രവർത്തനത്തെ കുറിച്ചു തന്നെ ആശങ്കകൾ ഉയർത്തുന്ന തരത്തിലുള്ള തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ വലിയ അവകാശവാദങ്ങൾ ഉയർത്തുമ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയായിരുന്നു ഇത്ര നാളും ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന തൊഴിലാളികളുടെ വെളിപ്പെടുത്തലും ഗൗരവതരമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ അന്വേഷണം തുടങ്ങി

0
കൊച്ചി : ഐ എൻ എസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി...

ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

0
റിയാദ് : ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി....

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

0
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ...