ദുബായ്: കടലിൽവെച്ച് തീപിടിച്ച കപ്പലിൽനിന്ന് 10 ഏഷ്യൻ വംശജരായ നാവികരെ രക്ഷപ്പെടുത്തി നാഷനൽ ഗാർഡ്. വാണിജ്യ കപ്പലിനാണ് വ്യാഴാഴ്ച തീപിടുത്തമുണ്ടായത്. തുടർന്ന് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അതിവേഗ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കപ്പലിലെ മുഴുവൻ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തം സംബന്ധിച്ച് വിവരം ലഭിച്ചയുടൻ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് ഇടപെട്ടതായി നാഷനൽ ഗാർഡ് അറിയിച്ചു. നാഷനൽ സെർച് ആൻഡ് റെസ്ക്യൂ സെൻററും നാഷനൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് സംഘത്തോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമുദ്ര മേഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ജീവരക്ഷക്കും സാമൂഹിക സുരക്ഷക്കും അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ഇടപെടുന്നതിനും സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഇടപെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.