അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലെ എസ്‌എസ്ജി ആശുപത്രിയില്‍ തീപിടിത്തം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപ്പിടിത്തമുണ്ടായത്. ആറുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്. ഈസമയം 300 ഓളം കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായ വാര്‍ഡില്‍ നിന്ന് 35 രോഗികളെ മാറ്റിപ്പാര്‍പ്പിച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.