പത്തനംതിട്ട : ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശിയുടെ വീടും പരിസരവും, രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പായി ഇയാള്‍ സഞ്ചരിച്ച തുമ്പമണ്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, തുമ്പമണ്‍ നഗരത്തിലെ വിവിധ ഷോപ്പുകള്‍ എന്നിവ പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍, അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സക്കറിയ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അണുനാശിനി തളിച്ച് അണുവിമുക്തമാക്കി.
നഗരത്തില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിവിധ സന്നദ്ധ സേനാംഗങ്ങള്‍ക്കും ബ്ലഡ് ഡൊണേഴ്‌സ് കേരള തുടര്‍ച്ചയായി ഏഴാം ദിവസവും ലഘു പാനിയങ്ങള്‍ നല്‍കി.
ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി
RECENT NEWS
Advertisment