കൊച്ചി : പേട്ടയ്ക്ക് സമീപം ഫര്‍ണിച്ചര്‍ കടയ്ക്ക് തീ പിടിച്ചു. അപകടത്തില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലായി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പഴയ ഫര്‍ണ്ണിച്ചറുകള്‍ വില്‍ക്കുന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. ഒരു വാഹനവും കത്തി നശിച്ചു. തൃപ്പൂണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീ പിടിച്ചത്. കടയോടനുബന്ധിച്ചുള്ള രണ്ട് നില വീട്ടില്‍ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്‌റൂമില്‍ കയറിയ കുടുംബത്തെ ഫയര്‍ഫോഴ്‌സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
ഫര്‍ണിച്ചര്‍ കടയ്ക്ക് തീ പിടിച്ചു ; ഒരാള്‍ ഗുരുതരാവസ്ഥയില്‍
RECENT NEWS
Advertisment