ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപിടുത്തം. കോവിഡ് സാമ്പിളുകള്‍ ശേഖരിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു തീപിടുത്തം. അഗ്നിശമന സേനയുടെ 26 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.39 ഓടെ തീ നിയന്ത്രണ വിധേയമായി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീപിടുത്തം
RECENT NEWS
Advertisment