ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സില്‍ ബഹുനില കെട്ടടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് സ്ത്രീകള്‍ വെന്തുമരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ന്യൂയോര്‍ക്കിലെ ബഹുനില കെട്ടടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് സ്ത്രീകള്‍ വെന്തുമരിച്ചു
RECENT NEWS
Advertisment