കുവൈത്ത് സിറ്റി : രാജ്യത്ത് തീപിടുത്ത കേസുകൾ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ തീപിടുത്തമുണ്ടായി. ദോഹ തുറമുഖത്തെ രണ്ട് മരക്കപ്പലുകളിലുണ്ടായ തീപിടുത്തം വലിയ നഷ്ടങ്ങൾക്കിടയാക്കി. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഷുവൈഖ് മറൈൻ, അൽ സൂർ, സുലൈബിഖാത്ത്, മദീന, തഹ്രീർ, അഹ്മദി ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേന എന്നിവ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും തീകെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി. മരക്കപ്പലുകൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. ജലീബ് അൽ ഷൂയൂഖിലെ റസ്റ്റാറന്റിലും തീപിടുത്തമുണ്ടായി. സമൂദ്, അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ആർക്കും കാര്യമായ പരിക്കുകളൊന്നുമില്ലന്ന് അഗ്നിശമന സേന അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]