തൃശ്ശൂര്‍: കുന്നംകുളം കല്യാണ്‍ സില്‍ക്‌സില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. വലിയ രീതിയില്‍ തീയും പുകയും ഉയര്‍ന്നത് കണ്ടപ്പോഴാണ് തീപിടുത്തത്തിന്റെ വിവരം അറിയുന്നത്. കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിനാണ് തീപ്പിടിച്ചതെന്നാണ് വിവരം. ഫയര്‍ ഫോഴ്‌സ് സംഘം തീ അണക്കാന്‍ ശ്രമം തുടരുകയാണ്.
കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തുണ്ട്. ഇതിനിടെ, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പുക ശ്വസിച്ച് ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.