മല്ലപ്പള്ളി: താലുക്ക് ആസ്ഥാനമായ മല്ലപ്പള്ളിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് സിപിഐ കല്ലൂപ്പാറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അത്യാഹിത സംഭവങ്ങള്‍ ഉണ്ടായാല്‍ റാന്നി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു വേണം ഫയര്‍ യൂണിറ്റുകള്‍ എത്താന്‍. ഇത് തീപിടുത്തം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ രക്ഷാദൗത്യം വൈകാന്‍ ഇടയാകുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
നൈനാൻ ജോര്‍ജ്ജ്, ശാന്തമ്മ ബാലൻ, സുനിൽ കുമാർ മുടിമല എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ, ജില്ലാക്കമ്മറ്റിയംഗം ഷിനു പി റ്റി, ജില്ലാ പഞ്ചായത്തംഗം രാജി പി രാജപ്പൻ, ബിജു പുറത്തുടൻ, നീരാഞ്ജൻ ബാലചന്ദ്രൻ, ബാബു വർഗീസ്, ജോസ് മുടിമല, ജെസ്സൻ ചാമത്തിൽ എന്നിവർ പ്രസംഗിച്ചു. ബാബു വർഗീസിനെ സെക്രട്ടറിയായും സുനിൽ കുമാറിനെ അസി. സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.