Thursday, May 15, 2025 9:52 am

വേനല്‍ ആരംഭിച്ചതോടുകൂടി കാട്ടുതീ ഭീതിയില്‍ അട്ടപ്പാടി

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : വേനല്‍ ആരംഭത്തോടുകൂടി അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ ഏത് സമയത്തും കാട്ടുതീ കാണാപ്പെടാമെന്ന ഭീതിയിലാണ്. വനത്താല്‍ ചുറ്റപ്പെട്ട അട്ടപ്പാടി പ്രദേശത്ത് ഒരുഭാഗത്തു കാട്ടുതീ കണ്ടാല്‍ മറ്റുസ്ഥലങ്ങളിലും തീ ഉണ്ടാവും എന്നതാണ് പ്രധാന പ്രശ്നമായിചൂണ്ടി കാണിക്കുന്നത്. വനത്തോട് അടുത്തുള്ള കൃഷിസ്ഥലങ്ങളില്‍ നിന്നാണ് ഭൂരിഭാഗം തീപിടുത്തത്തിന്‍റെയും ഉറവിടമായി കണ്ടെത്തിയിട്ടുള്ളത്. വന്യമൃഗ ശല്ല്യം ഒഴിവാക്കുന്നതിനും ‘പഞ്ചകാട് ‘ (പരമ്ബരാഗത കൃഷിസ്ഥലം) ഒരുക്കുന്നതിനും തീയിടാറുണ്ട്. ഇത് നിയന്ത്രണാതീതമായി കാട്ടുതീക്കു കാരണമാകുന്നു.

പുതൂര്‍ പഞ്ചായത്തിലെ അട്ടപ്പാടി വനം റേഞ്ചില്‍ ഉള്‍പെട്ടുവരുന്ന വെന്തവെട്ടി, അരളിക്കൊണം, മേലെ മുള്ളി, പലകയുര്‍ പ്രദേശങ്ങളിലെ മലനിരകളില്‍ കാട്ടുതീ പടര്‍ന്നാല്‍ ആഴ്ചകളോളം തീകത്തി നില്‍ക്കുക പതിവുകാഴ്ചയാണ്. വനം വകുപ്പിന്‍റെ ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായാണ് നടത്തിയിട്ടുള്ളതെന്നു നാട്ടുകാര്‍ പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച അട്ടപ്പാടി ചുരത്തില്‍ നടത്തിയ ഫയര്‍ ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലത്തുനിന്നാണ് തീ ഉണ്ടായതും ചെങ്കുത്തായ മലയില്‍ തീപടര്‍ന്നുകയറിയതും. വനംവകുപ്പിന്‍റെ ഏറെ നേരത്തെ കഠിന ശ്രമത്തിലാണ് തീ അണക്കനായത്. ഇവിടെ കത്തിനിന്ന മരമാണ് ചൊവ്വാഴ്ച പകല്‍ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. എന്നാല്‍ വനം വകുപ്പ് തീ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഫയര്‍ ലൈന്‍ ഭാഗങ്ങളില്‍ കണ്‍ട്രോള്‍ ബെര്‍ണിങ് നടത്തി മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുള്ളതായി മണ്ണാര്‍ക്കാട് ഡിഎഫ്‌ഓ സുര്‍ജിത് പറഞ്ഞു. കാട്ടുതീക്കെതിരായി വേണ്ടത്ര ബോധവത്കരണവും നിയമ നടപടികളുമാണ് ആവശ്യമെന്നു പരിസ്ഥിതി പ്രവര്‍ത്തര്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ...

പാകിസ്താനില്‍നിന്ന് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് നേതാവ്

0
ബലൂചിസ്താന്‍: പാകിസ്താനില്‍നിന്ന് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് പ്രതിനിധി മിര്‍ യാര്‍...

നേതൃമാറ്റത്തിന്റെ തുടർച്ച ; കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും

0
തിരുവനന്തപുരം: കോൺഗ്രസിലെ നേതൃമാറ്റത്തിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും. സംഘടനാതലത്തിൽ ആവശ്യംവേണ്ട...

മലപ്പുറത്ത് റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കടിച്ചുകൊന്നു

0
കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ...