Friday, July 4, 2025 5:43 am

സദാ ജാഗ്രതയോടെ അഗ്നിരക്ഷാസേന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ ജാഗരൂകരാണ് അഗ്‌നിരക്ഷാസേന. മണ്ഡലകാലം തുടങ്ങിയതു മുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധരീതിയിലുള്ള 190 ഓളം ഇടപെടലുകള്‍ നടത്തിയതായി ജില്ല ഫയര്‍ ഓഫീസര്‍ കെ. ആര്‍. അഭിലാഷ് അറിയിച്ചു. നടപ്പന്തല്‍, മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി പോയിന്റ്, കൊപ്രാക്കളത്തിന് സമീപം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ ഫയര്‍ പോയിന്റുകളിലായി 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്നു. 75 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും 11 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും ഒരു ഹോം ഗാര്‍ഡും 9 ഫയര്‍ പോയിന്റുകളിലായി പ്രവര്‍ത്തിക്കുന്നു.

അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കണ്‍ട്രോള്‍ റൂമില്‍ മൂന്നും ഓരോ ഫയര്‍ പോയിന്റുകളിലും രണ്ടുവീതവും സ്ട്രെച്ചറുകളും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഫയര്‍ഫോഴ്‌സ് സേവനം നല്‍കുന്നു. സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളില്‍ പൊടി നീക്കം ചെയ്യുന്നതിനും സന്നിധാനത്തെ ആഴിക്കു സമീപം ചൂട് കുറയ്ക്കാനും വാട്ടര്‍ സ്പ്രേ ചെയ്യുന്നു. പമ്പയില്‍ 80 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പമ്പയിലെ സ്നാനക്കടവില്‍ പ്രത്യേക പരിശീലനം ലഭിച്ച അഞ്ച്് സ്‌കൂബാ ഡൈവിംഗ് അംഗങ്ങളും സേവനസജ്ജരായുണ്ട്. സന്നിധാനത്തെ ആഴിക്കുസമീപമാണ് അഗ്‌നിരക്ഷാസേനയുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സേവനത്തിനായി 0473 5202033 എന്ന നമ്പറില്‍ വിളിക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...