Friday, May 2, 2025 4:36 am

വെടിക്കെട്ട് നിയന്ത്രണം ; കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി വി എൻ വാസവൻ കേന്ദ്രത്തിന് കത്തയച്ചു. ഉത്തരവ് നടപ്പിലാക്കിയാൽ തൃശ്ശൂർ പൂരം അടക്കം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രിയായ തൃശ്ശൂർ എം പി ഇടപെടണമെന്ന് ആവശ്യപ്പെട്ട വി എൻ വാസവൻ ഉപതെരഞ്ഞെടുപ്പിൽ വിഷയം സജീവ ചർച്ചയാകുമെന്നും പറഞ്ഞു. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ തിരുവമ്പാടിയിലും അമർഷം പുകയുകയാണ്. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണപ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല.

വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നുമാണ് റവന്യു മന്ത്രി കെ രാജൻ നേരത്തെ വിഷയത്തിൽ പ്രതികരിച്ചത്. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിസാരക്കാരനല്ല ; നാരങ്ങയുടെ ഗുണം അറിയൂ…..

0
വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന...

ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച് പി.വി അൻവർ

0
മലപ്പുറം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച്...

മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

0
പള്ളിക്കത്തോട്: മോഷണം പതിവാക്കിയ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു. ചേക്കാട് കാഞ്ഞിരംപാടം...

തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി

0
തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി...