Wednesday, July 2, 2025 7:24 pm

കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് പോകാം : ആദ്യ ട്രെയിന്‍ പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്. മുന്‍ കേന്ദ്ര റെയില്‍വേ ഒ രാജഗോപാല്‍ ആണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. 20 കോച്ചുകളുള്ള ആസ്ത ട്രെയിനില്‍ 972 യാത്രക്കാരാണ് ഉള്ളത്. 12 ന് പുലര്‍ച്ചെ രണ്ട് മണിക്ക് ട്രെയിന്‍ അയോധ്യയില്‍ എത്തും. 13-ന് പുലര്‍ച്ചെ 12.2-ന് അയോധ്യയില്‍ നിന്ന് തിരിച്ച് 15 ന് രാത്രി 10.45 ന് കൊച്ചുവെളിയില്‍ തിരിച്ചെത്തും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രക്ക് ടിക്കറ്റ് നിരക്ക് 3300 രൂപയാണ്. ട്രെയിനിന് വിവിധ സ്റ്റേഷന്കളില്‍ ബിജെപി സ്വീകരണം നല്‍കും. ബിജെപിയുടെ നേതൃത്വത്തിലാണ് അയോധ്യ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയാണ് ഒരുക്കുക.

നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ആദ്യ സര്‍വീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് റദ്ദാക്കി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനങ്ങളില്‍നിന്ന് യാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടാണ് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയാണ് പങ്കെടുപ്പിക്കുന്നത്. യുപിയിലെത്തുന്നവര്‍ക്ക് അവിടത്തെ ബിജെപി പ്രവര്‍ത്തകരാണ് ഭക്ഷണ, താമസ സൗകര്യങ്ങളൊരുക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യ സജീവ ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ...

0
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി....

പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണം ; കോണ്‍ഗ്രസ് പരാതി നല്‍കി

0
പന്തളം: പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുപത്തിയാറാം വാർഡ്...

ഹാർമൻ കമ്പനിയുടെ 4500 രൂപ വിലയുള്ള ഹെഡ്സെറ്റിന് തകരാർ – 19500 രൂപ നൽകുവാൻ...

0
തൃശൂർ : 4500 രൂപയുടെ ഹെഡ്സെറ്റിന് തകരാർ, 19500 രൂപ നൽകുവാൻ...