ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ആദ്യത്തെ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. ആദ്യസംഘത്തില്‍ 324 പേരാണുള്ളത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്‌നാട്ടുകാരും തിരിച്ചെത്തി. 90പേര്‍ സ്ത്രീകളാണ്. 211 വിദ്യാര്‍ഥികള്‍, 3 കുട്ടികള്‍. തിരിച്ചെത്തിയവരില്‍ എട്ട് കുടുംബങ്ങളും ഉള്‍പ്പെടുന്നു.
ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളെ മനേസറിലെ സൈനിക ക്യാമ്പിലേക്കും കുടുംബങ്ങളെ ഐടിബിപി ക്യാമ്പിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും.