Sunday, June 16, 2024 7:59 am

‌‌‌രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ; വേദിയാകാൻ കൊച്ചി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന്‌ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ്‌ വേദിയാകുക. ജനറേറ്റീവ് എഐ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും കോൺക്ലേവ്‌ വഴിയൊരുക്കും. വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഇന്നൊവേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ, അന്തർദേശീയ കമ്പനികളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. എഐ മേഖലയിലെ ആഗോള പങ്കാളികളും വിദഗ്ധരും പങ്കെടുക്കുന്ന കോണ്‍ക്ലേവ് കേരളത്തിന് വലിയ നേട്ടവും അവസരവുമാകും. ഗവേഷണ-വികസന മേഖലകളില്‍ പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രധാന ചുവടുവയ്പായും കോണ്‍ക്ലേവ് മാറും.

ജനറേറ്റീവ് എഐ ലോകത്തിന് മുന്നിൽ വലിയ വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ കേരളം ഈ മേഖലയിലേക്ക് കടന്നുവരുന്നത് രാജ്യത്തിൻ്റെ ജെൻ എ ഐ ഹബ്ബായി മാറുന്നതിന് മുതൽക്കൂട്ടാകും. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിലൂടെ കേരളത്തെ നിർമ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ എഐ അധിഷ്ഠിത വ്യവസായങ്ങൾക്ക് കോൺക്ലേവ് കുതിപ്പാകും. സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ വിദ്യാഭ്യാസരംഗത്ത്‌ സർക്കാർ വലിയ മാറ്റം വരുത്തി. സാങ്കേതിക സർവകലാശാലയിൽ പെയ്ഡ് ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. ലോകത്ത് ആദ്യമായി എൺപതിനായിരത്തോളം സ്‌കൂൾ അധ്യാപകർക്ക് എഐ ടൂൾ ഉപയോഗം സംബന്ധിച്ച ശിൽപ്പശാല സംഘടിപ്പിക്കുകയും ചെയ്തു.
എഐ നവീകരണത്തിനുള്ള മികച്ച സംഭാവനകൾക്ക്‌ പുരസ്‌കാരം നൽകും. കോൺക്ലേവിന് മുന്നോടിയായി കോളേജ് വിദ്യാർഥികൾക്കും പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കുമായി ഹാക്കത്തോണുകൾ സംഘടിപ്പിക്കും. ഐടി പാർക്കുകളിൽ അന്താരാഷ്ട്ര പ്രശസ്‌തരായ എഐ വിദഗ്ധരുടെ ടെക് ടോക്കും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങളും കോൺക്ലേവ് രജിസ്ട്രേഷനും https://www.ibm.com/in en/events/gen-ai-conclave എന്ന വെബ്സൈറ്റിൽ ലഭിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാട്സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങൾ അയച്ചു ; ‘പ്രതിയായ പോലീസുകാരനെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം’...

0
തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചെന്ന കേസില്‍ പ്രതിയായ...

എന്‍.ഐ.ടി മാര്‍ച്ച് ; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് കേസെടുത്തു

0
കോഴിക്കോട്: എന്‍.ഐ.ടിയിലേക്ക് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങളുടെ...

പാ​ല​ക്കാ​ട്ടും വീണ്ടും ഭൂ​ച​ല​നം അനുഭവപ്പെട്ടു ; ജനങ്ങൾ ഭീതിയിൽ

0
പാ​ല​ക്കാ​ട്: തൃ​ശൂ​രി​നു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​യി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടതായി റിപ്പോർട്ടുകൾ. പു​ല​ർ​ച്ചെ...

മധ്യപ്രദേശിൽ ബീഫ് കച്ചവടം ആരോപിച്ച് സർക്കാർഭൂമിയിൽ നിർമിച്ച 11 പേരുടെ വീടുകൾ പൊളിച്ചു മാറ്റിയതായി...

0
ഭോപാൽ: നിയമവിരുദ്ധ ബീഫ് കച്ചവടം ആരോപിച്ച് മധ്യപ്രദേശിലെ മണ്ഡലയിൽ സർക്കാർഭൂമിയിൽ നിർമിച്ച...