Wednesday, July 2, 2025 6:28 pm

ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘം ; മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികൾ പ്രകാരം ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകൾ ഉണ്ട്. അവിടെയൊന്നും മന്ത്രിമാർ ഇങ്ങനെ ഇടപെടുന്നില്ല എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. എന്തിനാണ് ഒരു ഭരണ തലവനും, മന്ത്രിമാരും ഈ തരത്തിൽ ബന്ധം പുലർത്തിയത്? പുറത്തുവന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും വി.മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. സ്വപ്നയുടെ മൊഴികളിൽ സംശയം ആണെങ്കിൽ എന്തിനാണ് ഈ കോണ്‍ഗ്രസുകാരെ അടി കൊള്ളിക്കുന്നത് എന്നാണ് വി.മുരളീധരന്‍ ചോദിച്ചത്.

പുനർജനി പദ്ധതിയിൽ നടക്കുന്ന അന്വേഷണമാകും സര്‍ക്കാരിന് പേടി. വിദേശ പൗരനെ ചോദ്യം ചെയ്യാൻ നടപടികളിലേക്ക് പോവുന്നുണ്ട്. അക്കാര്യത്തിൽ അന്വേഷണം നടക്കും. ആർക്കും സംശയം വേണ്ട. ഇ.ഡി ഉൾപ്പടെ കേന്ദ്ര ഏജൻസികൾ നടത്തുന്ന ഒരു അന്വേഷണത്തിലും സംശയമില്ല. ലൈഫ് മിഷൻ സിബിഐ അന്വേഷണം തടസ്സപ്പെടുത്തിയത് സംസ്ഥാന സർക്കാരാണ്. ലോക കേരള സഭയിൽ താന്‍ പങ്കെടുക്കില്ല. അഗ്നിപഥ് പദ്ധതിയിലെ പ്രതിഷേധം യുവാക്കൾക്ക് ഇടയിൽ സാമൂഹ്യ വിരുദ്ധർ കടന്നു കൂടിയതിനാലാണ്. ജാഗ്രത പാലിക്കണം. റിക്രൂട്ട്മെന്റ് ഇല്ലാതാകും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. അഗ്നിപഥ് വഴി മാത്രമേ റിക്രൂട്ട്മെന്റ് നടക്കൂ എന്നു കേന്ദ്രം പറഞ്ഞിട്ടില്ല എന്നും വി.മുരളീധരന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...