കൊച്ചി: ചേരാനല്ലൂര്‍ ബ്ലായിക്കടവില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വ്യവസായശാലകളില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യമാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് സമാനമായ രീതിയില്‍ മീനുകള്‍ ചത്തുപൊങ്ങിയിരുന്നു. രാസമാലിന്യം ഇത്തരത്തില്‍ പുഴയിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. എടയാറിലെ വ്യവസായ ശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളടങ്ങിയ മലിനജലം പെരിയാറിലേക്കാണ് ഒഴുക്കുന്നത്. ഞായറാഴ്ച വെള്ളം പതഞ്ഞുപൊങ്ങിയിരുന്നു. ഈ മലിനജലമാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതിനുള്ള കാരണമായി മത്സ്യകര്‍ഷകരും നാട്ടുകാരും ആരോപിക്കുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഏലൂര്‍ എടയാര്‍ വ്യാവസായിക മേഖലയിലും പെരിയാറിന്റെ തീരത്ത് പല സ്ഥലങ്ങളിലായി നിരവധി മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കര്‍ഷകര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ രാസമാലിന്യജലം പുഴയിലേക്കൊഴുക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ പലതവണ അധികൃതരെ അറിയിച്ചിട്ടും വ്യക്തമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033.