മുതുകുളം : വെള്ളംകയറിയൊഴുകി മത്സ്യക്കർഷകന് ലക്ഷങ്ങളുടെ നഷ്ടം. മുതുകുളം വടക്ക് ഭവാനിയിൽ കെ.ജി. രാംമോഹനാണ് അഞ്ചര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായത്. 40-സെന്റോളം വരുന്ന അടുത്തടുത്ത രണ്ടു കുളങ്ങളിലായി കരിമീൻ, കരട്ടി, തിലാപ്പിയ എന്നിവയാണ് വളർത്തിയത്. വിൽപ്പനയ്ക്കു വളർച്ചയെത്തിയ ഏകദേശം 500 കിലോ കരിമീൻ, 900 കിലോ കരട്ടി, 250 കിലോ തിലാപ്പിയയുമാണ് കുളങ്ങളിലുണ്ടായിരുന്നത്. കുളത്തിനുമീതെ ഒന്നരയടിയിലേറെ ജലനിരപ്പുയർന്നു. മത്സ്യം ഇറങ്ങിപ്പോകാതിരിക്കാനായി മീതെ വലയിട്ടിരുന്നതാണ്.
ഇതു വശങ്ങളിലേക്കു വലിച്ചുകെട്ടിയിരുന്ന തൂണുകൾ കാറ്റും വെള്ളപ്പൊക്കവുമുണ്ടായതോടെ നിലംപൊത്തി. ഇതോടെ മുഴുവൻ മീനും ഒലിച്ചുപോകുകയായിരുന്നു. പൊതുപ്രവർത്തനത്തോടൊപ്പം 30-വർഷമായി മത്സ്യക്കൃഷി രാമോഹൻ ചെയ്യുന്നുണ്ട്. ഇത്രയുംകാലത്ത് രണ്ടാം തവണയാണ് ഇങ്ങനെയുണ്ടാകുന്നത്. ഫിഷറീസ് വകുപ്പാണ് കരിമീൻ, കരട്ടിക്കുഞ്ഞുങ്ങളെ നൽകിയത്. തിലാപ്പിയ കുഞ്ഞുങ്ങളെ സ്വന്തമായി ഉത്‌പാദിപ്പിച്ചെടുക്കുകയായിരുന്നു. ഫിഷറീസ് വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033