കോഴിക്കോട്: മൂടാടിയില്‍ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. കൊയിലാണ്ടി ഹാര്‍ബറിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.തിരച്ചില്‍ നടത്തിയാണ് മത്സ്യത്തൊഴിലാളികള്‍ മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹം കണ്ടെടുത്തത്. ജൂലൈ 12ന് രാവിലെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായ തോണി തലകീഴായി മറിയുകയായിരുന്നു. ഈ തോണിയില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു കപ്പലുകള്‍, നേവിയുടെ ഹെലികോപ്ടര്‍, പോലീസ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.
തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു
RECENT NEWS
Advertisment