മലപ്പുറം : പൊന്നാനിയില്‍ വള്ളം മറിഞ്ഞ് മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി. ഇബ്രാഹിം, ബീരാന്‍, മുഹമ്മദലി എന്നിവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഫൈബര്‍ വള്ളത്തിലുണ്ടായിരുന്ന ഹംസക്കുട്ടിയെയാണ് രക്ഷപെടുത്തിയത്. കടല്‍ പ്രക്ഷുബ്ദമായിരുന്നു വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോയതാണ് ഇവര്‍. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയികയായിരുന്നു. നാളെ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന നിര്‍ദേശമുണ്ട്.
വള്ളം മറിഞ്ഞ് മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി
RECENT NEWS
Advertisment