അഴീക്കോട്: അഴീക്കോട് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ചാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയത്. കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷിച്ച് കരയിലെത്തിക്കുകയായിരുന്നു. ബോട്ടില്‍ എട്ട് മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്.
മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്‌സര്‍ട്ട് ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിന്‍ മേരി എന്ന ബോട്ടാണ് കരക്കെത്തിച്ചത്. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായി അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലിലാണ് ബോട്ട് കുടുങ്ങിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ ഷൈബു, പ്രശാന്ത് കുമാര്‍ വി എന്‍, ഷിനില്‍കുമാര്‍ റസ്‌ക്യൂ ഗാര്‍ഡുമാരായ,ഷിഹാബ്, ഫസല്‍ ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം ,എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.