കോട്ടയം: തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്ക്കാരിന്റെ സമീപനവും നിലപാടുകളും നീതിപൂര്‍വമായിരുന്നില്ലെന്ന് കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) 40ാമത് ജനറല്‍ അസംബ്ലി വിലയിരുത്തി. സര്‍ക്കാര്‍ തീരദേശ ജനതയോട് നീതി കാട്ടുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്ന സാഹചര്യത്തില്‍ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്‍റെ രാഷ്ട്രീയ സമീപനം പുനഃ പരിശോധിക്കും. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിത തീരുമാനം യഥാസമയം കൈക്കൊള്ളാനും തീരുമാനിച്ചു.
തീരപരിപാലനത്തിനായുള്ള സര്‍ക്കാരിന്‍റെ ദീര്‍ഘകാല പദ്ധതി എന്താണ് എന്ന് വ്യക്തമാക്കണം. തൊഴിലും വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, തീരശോഷണം, മത്സ്യബന്ധന യാനങ്ങളുടെ നവീകരണം, മുതലപ്പൊഴിയുടെ നവീകരണം തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- സമ്മേളനം ആവശ്യപ്പെട്ടു. രണ്ടുദിവസമായി വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ നടന്നുവന്ന ജനറല്‍ അസംബ്ലി സമാപിച്ചു. വൈസ് പ്രസിഡന്റുമാരായ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ സംസാരിച്ചു. കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, കെ.സി.വൈ.എം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജോ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.ആര്‍.എല്‍.സി.സി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സമുദായ വക്താവ് ജോസഫ് ജൂഡ്, സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, അസോസിയേറ്റ് സെക്രട്ടറി ഫാ. ജിജു അറക്കത്തറ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]