ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടസമയത്ത് കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ അത്ഭുതകരമായി രക്ഷപെടുത്തി. ഇവര്‍ നിലവിൽ ചികിത്സയിലാണ്. ബാക്കിയുള്ള അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തെപ്പറ്റിയുള്ള വിവരം ലഭിച്ചയുടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ച് നദിയിൽ നിന്ന് വാഹനം പുറത്തെടുത്തു. ദുഷ്‌കരമായ ഭൂപ്രകൃതി കാരണം മണിക്കൂറുകളോളം എടുത്താണ് വാഹനം നദിയില്‍ നിന്നും ഉയര്‍ത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച അഞ്ച് പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തുകയെന്നതാണ് പോലീസിൻ്റെ അടുത്ത ലക്ഷ്യം. അമിതവേഗത മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.