Wednesday, July 2, 2025 11:49 am

ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു. ശ്വാസംമുട്ടൽ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ബാരാമുള്ള ജില്ലയിൽ നിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്വാസം മുട്ടി മരിച്ചവരിൽ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടെന്നാണ് വിവരം. മറ്റ് രണ്ട് കുട്ടികളിൽ ഒരാൾക്ക് 18 മാസവും മൂത്ത കുട്ടിയ്ക്ക് 3 വയസുമാണ് പ്രായമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളിൽ ഉപയോ​ഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നി​ഗമനത്തിലാണ് പോലീസ്. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അദ്ദേ​ഹം അനുശോചനം അറിയിച്ചു. ശൈത്യകാലത്ത് ഹീറ്റിം​ഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സമാനമായ ദുരന്തങ്ങൾ തടയുന്നതിന് ഇത്തരം ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി, ശിക്ഷാവിധി മരവിപ്പിച്ചു

0
ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി...

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹ മോചിതയായി

0
കോഴിക്കോട് : കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ...

ഡോക്ടേഴ്സ് ദിനത്തില്‍ മുതിർന്ന വനിതാ ഡോക്ടർ ശബരിക്ക് ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു

0
പത്തനംതിട്ട: ഇൻസ്ടിട്യൂഷൻ ഓഫ് ഹോമിയോപത്‍സ് കേരള പത്തനംതിട്ട യൂണിറ്റിന്റെയും സിന്ദൂരം പത്തനംതിട്ട...

ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല ; ഹൈക്കോടതി

0
കൊച്ചി: എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിനെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന്...