മുംബൈ : മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. നാഗ്പൂര്‍ നഗരത്തില്‍ നാല് പേര്‍ക്കും ഗോണ്ടിയ ജില്ലയില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നാഗ്പൂർ നഗരത്തിലെ കൊവിഡ് -19 രോഗികളുടെ എണ്ണം ഒമ്പതായി ഉയർന്നു.
വ്യാഴാഴ്ച ഡൽഹിയില്‍ പോയി വന്ന 43 കാരന് നാഗ്പൂരിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ (ഐ.ജി.ജി.എം.എച്ച്) പ്രവേശിപ്പിച്ചു. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ നാല് ബന്ധുക്കൾ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.