Sunday, July 6, 2025 11:04 am

തിരുവനന്തപുരത്ത് മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കടയിൽ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവർ തമ്മിലുള്ള തർക്കത്തിടെയാണ് സംഭവം. ബാറിന് പുറത്ത് കാറിൽ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തർക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് ബാറിൽ നിന്നിറങ്ങിയവർ കൈയിൽ ഉണ്ടായിരുന്ന ബിയർ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്.

ഈ സമയം ഇതുവഴി വരികയായിരുന്ന കുഞ്ഞിനും പിതാവിനുമാണ് പരിക്കേറ്റത്. കുഞ്ഞിന്റെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിച്ചു. കാട്ടാക്കടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലേക്ക് കൊണ്ടുപോയി. കാട്ടാക്കട എസ്‌ഐയുടെയും സിഐയുടെയും നേതൃത്വത്തിൽ അക്രമം നടത്തിയവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല – മന്ത്രി വി. ശിവന്‍കുട്ടി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി...

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

0
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു....

കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
കൽപറ്റ : കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു....

മുഹറം അവധിയിൽ മാറ്റമില്ല ; തിങ്കളാഴ്ച അവധിയില്ല

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഞായറാഴ്ചയാണ് മുഹറം....