പത്തനംതിട്ട : പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 25 നകം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട അധികാരികളുടെ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 22ന് മുന്‍പായി ബന്ധപ്പെട്ട വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കൊടിമരങ്ങള്‍ ഇവ നീക്കം ചെയ്യുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി തോമസ് അറിയിച്ചു.
പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണം
RECENT NEWS
Advertisment