Tuesday, March 25, 2025 6:16 am

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ യുഎഇയിലക്ക് പ്രവേശിക്കാം ; വിലക്ക് നീക്കി

For full experience, Download our mobile application:
Get it on Google Play

ദുബൈ : രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ യുഎഇയിലക്ക് പ്രവേശിക്കാം. നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച വാക്‌സിന്‍ സ്വീകരിച്ച്‌ യുഎഇയിലേക്ക് പോകാം. സെപ്റ്റംബര്‍ 12 മുതലാണ് പ്രവേശനാനുമതി.

ഇന്ത്യക്കു പുറമേ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിക്കും.

യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് റാപ്പിഡ് പി സി ആര്‍ പരിശോധന നടത്തണം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ യുഎഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊറോണ പരിശോധനയ്‌ക്ക് വിധോയരാവണം.

16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമല്ല എന്ന് യുഎഇ അറിയിച്ചു. കൊറോണ മൂലം ഒരു വര്‍ഷക്കാലമായി നീണ്ട ദുബൈ 2020 വേള്‍ഡ് ഫെയര്‍ എക്‌സ്‌പോ നടത്തുന്നതിന്റെ ഭാഗമായി ദുബൈയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു വരുന്നു. ഒക്ടോബര്‍ ഒന്ന് മുതലാണ് എക്‌സ്‌പോ നടക്കുക.

പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് യുഎഇയുടെ സാമ്ബത്തിക വളര്‍ച്ചക്ക് ഊര്‍ജ്ജം പകരുവാനാണ് എക്‌സ്‌പോ നടത്തുന്നത്. എക്‌സ്‌പോയുടെ ഭാഗമായി കൂടുതല്‍ രാജ്യങ്ങള്‍ക്ക് അവിടുത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രവേശനാനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻചിറ്റ്

0
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻ...

ഉരുൾപൊട്ടൽ പുനരധിവാസത്തിനായി 235 ഗുണഭോക്താക്കള്‍ സമ്മതപത്രം നൽകി

0
വയനാട് : ഉരുൾപൊട്ടൽ പുനരധിവാസത്തിനായി 235 ഗുണഭോക്താക്കള്‍ സമ്മതപത്രം നൽകി. ആദ്യഘട്ട...

ബിസിനസുകാരൻ മരിച്ച സംഭവത്തിൽ നി‍‌ർണായക വെളിപ്പെടുത്തലുമായി പോലീസ്

0
ബെംഗളൂരു : കഴിഞ്ഞയാഴ്ച 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച...

മാലിന്യവാഹിയായ ആമയിഴഞ്ചാൻ തോട്ടിൽ വീണ് മധ്യവയസ്കന് പരിക്ക്

0
തിരുവനന്തപുരം : നഗരത്തിലെ മാലിന്യവാഹിയായ ആമയിഴഞ്ചാൻ തോട്ടിൽ വീണ് മധ്യവയസ്കന് പരിക്ക്....