ബെംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടിനെ കയറ്റാതെ എയര്‍ ഏഷ്യ ഇന്ത്യ വിമാനം. വ്യാഴാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 ല്‍ നിന്നാണ് വിമാനം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. റായ്ച്ചൂരില്‍ ഒരു ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത ശേഷം റോഡ് മാര്‍ഗം ടെര്‍മിനല്‍ 2ല്‍ എത്തിയ അദ്ദേഹം ഉച്ചയ്ക്ക് ഹൈദരാബാദിലേക്ക് പറക്കേണ്ടതായിരുന്നു.
എയര്‍ഏഷ്യ വിമാനം (I5972) എത്തിയ ഉടന്‍ ഗെലോട്ടിന്റെ ലഗേജ് കയറ്റി. എന്നാല്‍ അദ്ദേഹം ടെര്‍മിനലില്‍ എത്താന്‍ കാലതാമസം ഉണ്ടായതായി വൃത്തങ്ങള്‍ അറിയിച്ചു. വിഐപി ലോഞ്ചിലേക്ക് അദ്ദേഹം എത്തുമ്പോഴേക്കും വിമാനം ഹൈദരാബാദിലേക്ക് പുറപ്പെട്ടിരുന്നു. 90 മിനിറ്റിനു ശേഷം മറ്റൊരു വിമാനത്തിലാണ് ഗവര്‍ണര്‍ ഹൈദരാബാദിലേക്ക് പറന്നത്. ഗവര്‍ണര്‍ 10 മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ 2:27 ന് വിമാനം പറന്നുയര്‍ന്നു. വിമാനക്കമ്പനിക്കെതിരെ ദേവനഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് രാജ്ഭവനിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ വേണുഗോപാല്‍ പറഞ്ഞു.