ഡല്‍ഹി : ലോക്ക്ഡൗണിനെ തുടര്‍ന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.
വിമാന കമ്പനികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര അന്തരാഷ്ട്ര ടിക്കറ്റുകള്‍ക്കു പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.