കണ്ണൂർ: കണ്ണൂർ വളപ്പട്ടണം പുഴയിൽ കോടികള്‍ മുടക്കി നിർമ്മിച്ച ഫ്ലോട്ടിങ് ബ്രിഡ്ജുകൾ കരയിലും വെളളത്തിലുമായി നശിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നര വർഷം മുൻപ് ആരംഭിച്ച പദ്ധതിയാണ് പാതിവഴിയിൽ നിലച്ചത്. പുഴയുടെ ഓളപ്പരപ്പിൽ വാണിജ്യ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, കരകൗശലവസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമെല്ലാമായി മറ്റൊരു വെനീസ് ആയിരുന്നു സ്വപ്നം. പുഴയിലേക്കിറക്കിയവല്ലാം ഇന്നും കരയിൽ തന്നെയുണ്ട്. ടൂറിസം മേഖലയിലെ കുതിപ്പ് ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര സർക്കാരും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. വെനീസ് ഫ്ലോട്ടിങ് മാർക്കറ്റെന്ന് പേരുമിട്ടു. എന്നാൽ, ഇപ്പോൾ വളപട്ടണത്തും പറശ്ശിനിക്കടവിലുമടക്കം 1.9 കോടി രൂപയുടെ നിർമ്മാണമാണ് പാതിവഴിയിൽ നിലച്ചിരിക്കുന്നത്.
കേന്ദ്രത്തിൽ നിന്നും പാരിസ്ഥികാനുമതി ലഭിക്കാനുളള കാലതാമസമാണ് കരാറുകാർ ചൂണ്ടിക്കാട്ടുന്നത്. കുപ്പം പുഴയിലും പദ്ധതി പരിഗണിനയിലുണ്ട്. പ്രവർത്തി ഉടൻ പൂർത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതികരണം. അതേസമയം, അതിരപ്പിള്ളിയും വാഴച്ചാലും സന്ദര്‍ശിക്കാനെത്തത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൈക്കിളില്‍ കറങ്ങാൻ തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ സംവിധാനമൊരുക്കിയിരുന്നു. രണ്ടു കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള സൈക്കിള്‍ ടൂറിസം പദ്ധതി അതിരപ്പിള്ളി പഞ്ചായത്തുമായി ചേര്‍ന്നാണ് നടപ്പാക്കുന്നതെന്ന് കുടുംബശ്രീ അറിയിച്ചു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കൗണ്ടറിലാണ് സൈക്കിള്‍ വാടകയ്ക്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.