കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം കളക്‌ട്രേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്‌ണു പ്രസാദ്, മഹേഷ്, സി പി എം നേതാക്കളായ അന്‍വര്‍, നിധിന്‍, ഗൗലത്ത് എന്നിവരടക്കം ഏഴ് പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ഗൂഢാലോചന, പണംതട്ടല്‍ ഉള്‍പ്പടെയുളള വകുപ്പുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ് .പ്രതികളെല്ലാം ജാമ്യത്തിലാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു.