Monday, May 12, 2025 2:32 am

പത്തനംതിട്ട ജില്ലയില്‍ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2082 കുടുംബങ്ങളിലെ 6785 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലവര്‍ഷത്തെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്‍പ്പെടെ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2082 കുടുംബങ്ങളിലെ 6785 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ 2748 പുരുഷന്‍മാരും 2949 സ്ത്രീകളും 1088 കുട്ടികളും ഉള്‍പ്പെടുന്നു.

മാറ്റി പാര്‍പ്പിച്ചതില്‍  60 വയസിന് മുകളിലുള്ള 460 പേരും ഒരു ഗര്‍ഭിണിയും കോവിഡ്  മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍പേര്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 95 ക്യാമ്പുകളിലായി 1565 കുടുംബങ്ങളിലെ 5239 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 2179 പുരുഷന്‍മാരും 2275 സ്ത്രീകളും 785 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കില്‍ 60 വയസിന് മുകളിലുള്ള 329 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.

കോഴഞ്ചേരി താലൂക്കില്‍ 19 ക്യാമ്പുകളിലായി 238 കുടുംബങ്ങളിലെ 737 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 265 പുരുഷന്‍മാരും 319 സ്ത്രീകളും 153 കുട്ടികളും ഉള്‍പ്പെടും. കോഴഞ്ചേരി താലൂക്കില്‍ മാറ്റിപാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 91 പേരും ഉണ്ട്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരെയും ഒരു ഗര്‍ഭിണിയേയും കോഴഞ്ചേരി താലൂക്കില്‍ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

മല്ലപ്പള്ളി താലൂക്കില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 48 കുടുംബങ്ങളില്‍ നിന്നായി 158 പേരെയാണു മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 74 പുരുഷന്‍മാരും 61 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടും. മല്ലപ്പള്ളി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 24 പേരാണ്  ക്യാമ്പിലുള്ളത്.

കോന്നി താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 93 കുടുംബങ്ങളില്‍പെട്ട 267 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 98 പുരുഷന്‍മാരും 113 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 55 പേരും ദുരിതാശ്വാസ ക്യാമ്പിലുണ്ട്.

അടൂര്‍ താലൂക്കില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 86 കുടുംബങ്ങളില്‍ നിന്നായി 271 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 104 പുരുഷന്‍മാരും 127 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടും. 60 വയസിന് മുകളിലുള്ള 38 പേരെയാണ് താലൂക്കില്‍ ക്യാമ്പിലേക്ക് മാറ്റിയത്.

റാന്നി താലൂക്കില്‍ മൂന്നു ക്യാമ്പുകളിലായി 52 കുടുംബങ്ങളില്‍ നിന്നായി 113 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 28 പുരുഷന്‍മാരും 54 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. റാന്നി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 14 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...