ചെങ്ങന്നൂര്‍: എന്‍.ജി.ഒ അസോസിയേഷന്റെ പ്രളയ സമാശ്വാസ പുനരുദ്ധാരണം സജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോല്‍ദാനം ചെങ്ങന്നൂരില്‍ നടന്നു. ചെങ്ങന്നൂര്‍ ആല പൂമലയില്‍ ശശികുമാറിന്റെ കുടുംബത്തിനായി നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാന കര്‍മ്മം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി.ജനറല്‍ സെക്രട്ടറി എം.മുരളി, എ.ഐ.സി.സി. അംഗം കെ.എന്‍.വിശ്വനാഥന്‍, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ.ഡി.വിജയകുമാര്‍, അഡ്വ.എബി കുര്യാക്കോസ്, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ്, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എ.മാത്യു, വൈസ് പ്രസിഡന്റ് എ.എം. ജാഫര്‍ ഖാന്‍, സെക്രട്ടറിമാരായ എ.പി.സുനില്‍, ഉദയ സൂര്യന്‍, ജില്ലാ പ്രസിഡന്റ് പി.എം.സുനില്‍, സെക്രട്ടറി എന്‍.എസ്.സന്തോഷ്, റ്റി.ഡി.രാജന്‍, ബി.വിജയകുമാര്‍, ഇല്ലത്ത് ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.