പലര്‍ക്കും അമിതവണ്ണം ഇപ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ചിലപ്പോള്‍ പലരുടെയും സൗന്ദര്യ സങ്കല്പത്തെ തന്നെ അത് തകിടം മറിക്കും. മറ്റുചിലര്‍ ഡിപ്രഷനിലേക്ക് പോകുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇപ്പോള്‍ സ്ലിം ആകാന്‍ പല പല ഡയറ്റിംഗ് നടത്തുന്നവര്‍ നിരവധിയാണ്.
1. കറുവാപ്പട്ട ഡയറ്റ്
കറുവാപ്പട്ട എന്ന സുഗന്ധദ്രവ്യം ആരോഗ്യം കാത്തുസൂക്ഷിക്കും. വിശപ്പുണ്ടാക്കുന്ന ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ നിയന്ത്രിക്കാന്‍ കറുവാപ്പട്ട സഹായിക്കും. മുക്കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട ദിവസവും കഴിച്ചാല്‍ ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസൈഡ് എന്നിവ നിയന്ത്രിക്കാം. ബ്രേക്ക്ഫാസ്റ്റിനൊപ്പം കറുവാപ്പട്ട കഴിക്കുന്നത് വളരെ നല്ലതാണ്.
2. ചില്ലിപെപ്പര്‍ ഡയറ്റ്
ചില്ലിപെപ്പറുകള്‍ എരിവിനുള്ളതല്ലേ എന്ന് കരുതി നെറ്റി ചുളിക്കേണ്ട. അമിതവണ്ണം തടയാനും ഇത് നല്ലൊരു ആഹാരമാണ്. പ്രഭാതഭക്ഷണത്തിന് മുമ്പ് സ്‌പൈസിയായി അല്പം ചില്ലി പെപ്പറുകള്‍ കഴിക്കുക. അതിലടങ്ങിയിരിക്കുന്ന കാപ്പ്‌സെയ്‌സിന്‍ അമിതവിശപ്പ് തടയും. സ്‌പൈസിയായിട്ടുള്ള മുട്ട ഓംലെറ്റ് കൊടുത്ത് കുട്ടികളുടെ ഒരു ദിവസം തുടങ്ങിയാല്‍ അവരുടെ എനര്‍ജി കൂടുകയും അമിതവിശപ്പ് കുറയുകയും ചെയ്യും.
3. ഉലുവ ചായ ഡയറ്റ്
പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, വിറ്റമിന്‍ ബി, സി എന്നിവയൊക്കെ ഉലുവ ചായയില്‍ അടങ്ങിയിട്ടുണ്ട്. വിശപ്പു തടയാനും ശരീരത്തിന്റെ ചയപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയേകാനും ഉലുവ ചായ സഹായിക്കും. ദിവസേനയുള്ള മെനുവിനൊപ്പം ഉലുവ ചായ നിര്‍ബന്ധമാക്കുന്നത് വളരെ നല്ലതാണ്.
4. സാലഡ് ഡയറ്റ്
പലപ്പോഴും അമിതമായി ആഹാരം കഴിക്കുന്നത് വിശപ്പുള്ളതുകൊണ്ടു മാത്രമല്ല. ശരീരത്തില്‍ ഊര്‍ജ്ജക്കുറവുള്ളതുകൊണ്ടു കൂടിയാണ്. കലോറി കുറവുള്ള സാലഡുകള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ രണ്ടു പ്രശ്‌നങ്ങളും ഇല്ലാതാക്കാം. ഇടയ്ക്കുള്ള ഭക്ഷണമായിട്ടല്ല. പ്രധാന ഭക്ഷണമായിത്തന്നെ സാലഡുകളെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അല്പം ഒലിവ് ഓയിലും വിനാഗിരിയും ഒഴിച്ച് ശുദ്ധമായ പച്ചക്കറികളരിഞ്ഞ സാലഡായി കഴിക്കുന്നത് വണ്ണം കുറയ്ക്കാനും ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033