നമ്മുടെ ഭക്ഷണശീലത്തില്‍ പാല്‍ എന്നത് അനിവാര്യമായ ഘടകമാണ്. ധാരാളം പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് പാല്‍ കുടിക്കുമ്പോള്‍. പലപ്പോഴും ആരോഗ്യകരമെങ്കിലും പാലിനൊപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇത് ഗുണം നല്‍കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ദോഷമാണ് നല്‍കുന്നത്. ഒരു കാരണവശാലും പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
—-
പാലും മീനും
പാല്‍ കഴിച്ച ഉടനേ മത്സ്യം കഴിക്കരുത്. കാരണം ഇത് അത്ര നല്ല ഫലങ്ങളല്ല ആരോഗ്യത്തിന് നല്‍കുന്നത്. പാലിന്റെ ഘടന മീനുമായി ചേരുന്നതല്ല. ഇത് നിങ്ങളില്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പാലിന്റെ ഗുണങ്ങളെ പാടേ ഇല്ലാതാക്കുന്നതാണ് ഈ കോംമ്പിനേഷന്‍.
പാലും പഴവും
പലരും ഒരുമിച്ച് കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നതാണ് പാലും പഴവും. എന്നാല്‍ പാലും പഴവും ഒരുമിച്ച് കഴിക്കുന്നവരില്‍ ചിലരിലെങ്കിലും വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് വയറിന് കനം വര്‍ദ്ധിപ്പിക്കുകയും ദഹിക്കുന്നതില്‍ പ്രയാസം നേരിടുന്നതിന് കാരണമാകുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണക്രമമെന്ന് വിചാരിച്ച് പലരും പാലും പഴവും ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ അത് ശ്രദ്ധിക്കണം. കാരണം ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും എന്നതാണ് കാരണം.
——
പാലും മത്തനും
പാലിനോടൊപ്പം മത്തന്റെ വിഭാഗങ്ങളില്‍ പെടുന്ന ഒന്നും തന്നെ ചേര്‍ത്ത് കഴിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മസ്‌ക് മെലണ്‍, തണ്ണിമത്തന്‍ എന്നിവയെല്ലാം ഇത്തരത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത് ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചിലരില്‍ തലചുറ്റലും ഛര്‍ദ്ദിയും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഈ കോംമ്പിനേഷന്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കു.
പാലും മുള്ളങ്കിയും
പാലും മുള്ളങ്കിയും ഇത്തരത്തില്‍ വിരുദ്ധാഹാര ഫലം നല്‍കുന്നതാണ്. കാരണം ഇത് നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മുള്ളങ്കി, കാരറ്റ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
—–
പാലും ഓറഞ്ചും
ഒരിക്കലും ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്തതാണ് പാലും ഓറഞ്ചും. ഇത് രണ്ടും ചേര്‍ത്ത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം പ്രശ്‌നത്തിലാവുന്നു. സരസഫലങ്ങള്‍ ഒന്നും തന്നെ പാലിനൊപ്പം ചേര്‍ത്ത് കഴിക്കരുത്. പ്രത്യേകിച്ച് ഓറഞ്ച്, ചെറുനാരങ്ങ, മധുരനാരങ്ങ, മുന്തിരിങ്ങ തുടങ്ങിയവ. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍, അസ്വസ്ഥത, എന്നിവക്ക് ഇത്തരം കോംമ്പിനേഷന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.