നമ്മുടെ അടുക്കളയിലെ പ്രധാന വസ്തുക്കളിലൊന്നാണ് മൈദ. ഈ മൈദയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആണ് മൈദയിൽ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ ഈ എളുപ്പവഴി വിവരിക്കുന്നത്.
നിങ്ങളുടെ മൈദയിൽ ബോറിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ ഒരു എളുപ്പവഴിയുണ്ട് എന്ന് പറഞ്ഞാണ് ഭക്ഷ്യസുരക്ഷാവിഭാഗം ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇതിനായി ആദ്യം ഒരു ടെസ്റ്റ് ട്യൂബിൽ ഒരു ഗ്രാം മൈദ എടുക്കുക. അതിലേയ്ക്ക് അഞ്ച് മില്ലി വെള്ളമൊഴിക്കുക.
ശേഷം ടെസ്റ്റ് ട്യൂബിലെ മിശ്രിതം നന്നായി ഇളക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. ഇനി ഇതിലേയ്ക്ക് ടർമെറിക് പേപ്പർ സ്ട്രിപ് മുക്കുക.മൈദയിൽ മായമില്ലെങ്കിൽ നിറംമാറ്റമുണ്ടാകില്ല. മൈദയിൽ മായമുണ്ടെങ്കിൽ ചുവപ്പുനിറമാവുകയും ചെയ്യുമെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
Detecting Boric acid adulteration in Maida / Rice flour.#DetectingFoodAdulterants_10#AzadiKaAmritMahotsav@jagograhakjago @mygovindia @MIB_India @PIB_India @MoHFW_INDIA pic.twitter.com/IudYjxy4Sw
— FSSAI (@fssaiindia) October 14, 2021