Thursday, July 10, 2025 9:53 am

ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു​വെ​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ​യു​ള്ള കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു​വെ​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ​യു​ള്ള കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ്. ആ​രോ​പ​ണ​ങ്ങ​ള്‍ കേ​ട്ടു​കേ​ള്‍​വി മാ​ത്ര​മാ​ണെ​ന്ന് വി​ജി​ല​ന്‍​സി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് വ​ഴി വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ്യ​കി​റ്റ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ജ​ലി​ല്‍ വി​ത​ര​ണം ചെ​യ്ത​തി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി. കൊ​ല്ലം സ്വ​ദേ​ശി​യാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. വി​ജി​ല​ന്‍​സി​നോ​ട് സത്യവാങ്മൂ​ലം ന​ല്‍​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത് കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ അ​ഴി​മ​തി നി​രോ​ധ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന​ത​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ഈ ​കേ​സ് അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന​താ​ണോ എ​ന്ന​റി​യാ​ന്‍ കേ​സി​ല്‍ അ​ടു​ത്ത 30ന് ​വാ​ദം കേ​ള്‍​ക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്

0
തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്....

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം

0
ന്യൂഡല്‍ഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 9.05...